വിവാദങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വന്നുകൊണ്ടിരുന്ന നടിയാണ് മുൻലോകസുന്ദരി ഐശ്വര്യാ റായ്. വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ – അഭിഷേക് ബച്ചൻ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരിൽ ഐശ്വര്യയ്ക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ, വിവേക് ഒബ്റോയ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം ഐശ്വര്യ റായി ആണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. തന്റെ സിനിമാ ജീവിതം തകരാൻ കാരണം ആഷുമായിട്ടുള്ള പ്രണയ പരാജയമാണെന്ന് വിവേക് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.ബോളിവുഡിന്റെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് വിവേക് മുൻലോകസുന്ദരിയും നടിയുമായ ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. സൽമാൻ ഖാനുമായിട്ടുള്ള ബന്ധം തകർന്നു നിൽക്കുകയായിരുന്നു ഐശ്വര്യ.
ഇതിനു ശേഷമാണ് വിവേകുമായി പ്രണയത്തിലാകുന്നത്.എന്നാൽ, ഈ ബന്ധം സൽമാൻ ഖാനു പിടിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി വിവേക് രംഗത്തെത്തി. 2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. ഇതോടെ ഐശ്വര്യ വിവേകിൽ നിന്ന് അകന്നു.ഐശ്വര്യയുമായുള്ള പ്രണയം തകർന്നതും സൽമാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്നു പറഞ്ഞ് വിവേക് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അതെന്ന് വിവേക് വെളിപ്പെടുത്തുന്നു.