ബംഗളൂരു: കന്നഡ നടി ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും കോവിഡ് പരിശോധന നടത്തണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു.
താൻ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഒരു പ്രൊഫഷണൽ മെഡിക്കൽ ടീം ഇതിനായുള്ള മാർഗങ്ങനിർദേശങ്ങൾ തന്നിരുന്നു. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോട് ബന്ധപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കണമെന്നും അവർ അറിയിച്ചു.
പ്രശസ്ത തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ മകളാണ് ഐശ്വര്യ അർജുൻ.