ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയില്‍ തന്നെ കടത്തിവെട്ടാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് വീണ്ടും ഐശ്വര്യ റായ് താരമായി. ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ ബട്ടര്‍ഫ്‌ലൈ ഗൗണ്‍ ധരിച്ചായിരുന്നു ഇത്തവണ ഐശ്വര്യ എത്തിയത്. പിന്നിലേയ്ക്ക് നീണ്ടുനില്‍ക്കുന്ന മൂന്ന് മീറ്റര്‍ ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. 125 ദിവസങ്ങളിലായി 3000 മണിക്കൂറുകള്‍ ചെലവഴിച്ചാണ് സിങ്കോ ഈ വസ്ത്രത്തിന് രൂപം നല്‍കിയത്.
ഇത്തവണ ഗൗണിനൊപ്പം വളരെ ലളിതമായ ആക്സസറികളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. കല്ലുകള്‍ പതിപ്പിച്ച ഹാങിങ് ഇയറിംഗും മോതിരങ്ങളും മാത്രമായിരുന്നു ആഭരണങ്ങള്‍. മിഡില്‍ പാര്‍ട്ടഡ് ഹെയര്‍ സ്‌റ്റൈല്‍ സ്വീകരിച്ചതിനൊപ്പം മേക്കപ്പും ലളിതമാക്കാന്‍ ഐശ്വര്യ ശ്രദ്ധിച്ചിട്ടുണ്ട്. റെഡ് ലിപ്സ്റ്റിക് മാത്രമാണ് മേക്കപ്പില്‍ ഹൈലൈറ്റ് ചെയ്തിരുന്നത്.
അമ്മയ്ക്കൊപ്പം പതിവുപോലെ കുഞ്ഞ് ആരാധ്യയും റെഡ് കാര്‍പ്പെറ്റുവരെയെത്തി. അതിമനോഹരമായ ചുവന്ന ഗൗണിലാണ് ആരാധ്യ എത്തിയത്. അമ്മയുടെ കൈ പിടിച്ച് നടക്കുന്നതിനിടയില്‍ കൈയില്‍ തൂങ്ങി കറങ്ങുന്ന ആരാധ്യയുടെ വീഡിയോ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. കാനിലെ ഐശ്വര്യയുടെ പതിനേഴാമത്തെ വര്‍ഷമാണിത്.