ഞങ്ങള്‍ക്കിടയില്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു.
എന്റെ മകളുടെ അച്ഛന് അദ്ദേഹമാണ്. അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം വേണം. അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്.
ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്.
എന്റെ മകളുടെ നല്ലൊരു സ്റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ടായിരുന്നു.
മോളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാന്‍ ചീകി കൊടുത്തപ്പോള്‍ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്. -ഐശ്വര്യ