ബോളിവുഡിലെ മികച്ച അച്ഛന്മാരിൽ ഒരാളാണെന്ന് അഭിഷേക് തുടക്കത്തിലെ തന്നെ തെളിയിച്ചിരിക്കുകയാണ്. ഒരു ചാനൽ പരിപാടിക്കിടയിൽ ഐശ്വര്യക്കു പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തി. തന്റെ കുഞ്ഞ് ആരാധ്യ വേദനിക്കുന്നത് അഭിഷേകിനു സഹിക്കാൻ കഴിയില്ല.
അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുന്പു സ്വന്തം കാതുകുത്തി മകൾ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു. ആരാധ്യയുടെ കാതുകുത്തിനു മുന്പു സ്വന്തം കാതുകുത്തി മകൾ അറിഞ്ഞ വേദന താൻ അറിഞ്ഞു എന്ന് അഭിഷേക് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്.
കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക മാത്രമല്ല അവരുടെ വേദനകളിൽ അവർക്കൊപ്പം നിൽക്കുകയും വേണം എന്ന് അഭിഷേക് തെളിയിച്ചിരിക്കുകയാണ്, സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച് ബോളിവുഡിൽ എത്തുകയാണ്.