മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഐശ്വര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘ജഗമേ തന്തിരം’ എന്ന തമിഴ് ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ധനുഷിന്റെ നായികയായാണ് ചിത്രത്തിൽ ഐശ്വര്യ എത്തിയത്.
ഇപ്പോഴിത ഐശ്വര്യ പങ്കുവച്ച ഒരു ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരിൽ അതീവ ഗ്ലാമറായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷീ എന്ന മാഗസീന്റെ കവർ ചിത്രത്തിനായി പകർത്തിയതാണിത്.