തെന്നിന്ത്യയിലും ബോളിവുഡിലും മാത്രമല്ല ലോകമെമ്പാടും ഒട്ടേറെ ആരാധകരുളള താരമാണ് ലോകസുന്ദരി പട്ടം നേടിയ ഇന്ത്യന്‍ നടി ഐശ്വര്യറായ് ബച്ചന്.
1997 ല്‍ പുറത്തിറങ്ങിയ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് സിനിമയില്‍ എത്തുന്നത്. ആദ്യചിത്രം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.
തുടക്കം തെന്നിന്ത്യയിലാണെങ്കിലും ബോളിവുഡില്‍ നിന്ന് പിന്നീട് കൈനിറയെ അവസരം നടിയെ തേടിയെത്തുകയായിരുന്നു.
സിനിമയില്‍ തിളങ്ങി നിന്ന കാലത്തായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചന് വിവാഹം. പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ഇപ്പോഴിതാ, തനിക്ക് നഷ്ടപ്പെട്ട രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രത്തക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരസുന്ദരി.
ഒരഭിമുഖത്തിലാണ് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായ കഥാപാത്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.
തെന്നിന്ത്യയിലും ആരാധകരുള്ള ബോളിവുഡ് സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മോളിവുഡിലും വലിയ വിജയമാണ്.
2018 ല്‍ പുറത്തിയ ഈ സംവിധായകന്റെ ഹിറ്റ് ചിത്രമാണ് പത്മാവത്. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
ചിത്രത്തില്‍ നടി ദീപിക പദുകോണായിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് ഐശ്വര്യ റായ് ബച്ചനെയായിരുന്നു.
ഇത് മാത്രമല്ല. ബന്‍സാലിയയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ബാജിറാവു മസ്താനിയിലും ഐശ്വര്യയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്.
എന്നാല്‍ പിന്നീട് ഇവ രണ്ടും ദീപിക പദുകോണിന്റെ കൈയിലെത്തുകയായിരുന്നു. അടുത്ത കാലത്ത് പുറത്തിറങ്ങിയവയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും.
ചിത്രങ്ങള്‍ നഷ്ടമായി പോയതിനെ കുറിച്ച് ഐശ്വര്യ പറയുന്നത് ഇങ്ങനെ. അദ്ദേഹത്തിന്റെ ബാജിറാവൂ ആകാന്‍ എനിക്ക് കഴിഞ്ഞില്ല.
അതുകൊണ്ട് തന്നെ ഞാന്‍ പത്മാവത് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഖില്‍ജിയുടെ കാസ്റ്റിംഗ് കഴിഞ്ഞില്ലായിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് അത് സംഭവിച്ചില്ല.
ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുവരാണ് ഞങ്ങള്‍ രണ്ടു പേരും. വൈകാതെ അതു സംവിക്കുമെന്നാണ് കരുതുന്നതെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു.