മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പൊന്നിയിൽ സെൽവനിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
ഒന്നര മാസത്തോളം പൊന്നിയില്‍ സെല്‍വന്റെ സെറ്റില്‍ ചെലവഴിച്ചുവെന്നും വളരെ മാജിക്കല്‍ ആയൊരു അനുഭവമാണിതെന്നുമാണ് നടി അഭിപ്രായപ്പെട്ടത്.
ആദ്യ മീറ്റിംഗിന് വേണ്ടി മണിരത്നം സാര്‍ വിളിച്ചപ്പോള്‍ മുതല്‍ തന്നെ താന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ഇപ്പോള്‍ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാര്‍ട്ടിലാണ് നില്‍ക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവുമെന്നും ഐശ്വര്യ പറയുന്നു.
“മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതിനു ശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും.
എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളില്‍ പോലും ഇതു സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല..’- ഐശ്വര്യ ലക്ഷ്മി പറയുന്നു.