ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലാതിരുന്ന ഞാന്‍ നടിയായതും ഇവര്‍ക്ക് ഷോക്കായി.
ഇപ്പോഴും അവര്‍ അതിനോട് പൊരുത്തപ്പെട്ട് പോകുന്നുവെന്ന് മാത്രം. മായാനദി കണ്ടിട്ട് അച്ഛനും അമ്മയും കുറച്ച് വഴക്ക് പറഞ്ഞിരുന്നു.
സിനിമ അവര്‍ക്കിഷ്ടമായെങ്കിലും അതിലെ ചില സീനുകളോടായിരുന്നു വിരോധം. രക്ഷിതാക്കളല്ലേ അത് സ്വാഭാവികമാണ്.
അത് സിനിമയുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ തന്നെ അവര്‍ കുറച്ച് സമയമെടുത്തു. -ഐശ്വര്യ ലക്ഷ്മി