സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും ഒന്നും അറിയാതെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നായികയാവുന്നത്.
എന്താണ് സിനിമ, അഭിനയം എന്നറിയാൻ വേണ്ടി ചെയ്ത സിനിമയാണത്. എന്നാൽ അപ്പോൾ മുതൽ സിനിമയോട് സ്നേഹം തോന്നി.
ആദ്യമായി സിനിമ ചെയ്തതിന്റെ സന്തോഷം അനുഭവപ്പെട്ടു. സിനിമ പാഷനാണെന്ന് തിരിച്ചറിഞ്ഞു.
സ്ക്രീനിൽ കാണുമ്പോൾ ഉണ്ടാവുന്ന ഇമോഷൻ മനസിലാകുന്നതും ഈ സിനിമയിൽ അഭിനയിച്ചപ്പോഴാണ്.
അർച്ചന 31 നോട്ടൗട്ട് ചെയ്യുമ്പോൾ നടി എന്ന നിലയിൽ പക്വത കൈവന്നുവെന്ന് തോന്നി. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ആകാംക്ഷയും അദ്ഭുതവും ഒന്നും പുതിയ സിനിമയിൽ ഉണ്ടായില്ല.
എങ്ങനെയാണ് ഒരു സിനിമ കൂടുതൽ നന്നാക്കുക എന്നതിലായിരുന്നു ശ്രദ്ധ. അതിലൂടെ മുമ്പോട്ടുപോകാൻ ശ്രമിച്ചു.
-ഐശ്വര്യ ലക്ഷ്മി