മോശമായിട്ടുള്ളത് കാണുമ്പോള്‍ വഴി മാറി പോകാനുള്ള പക്വത എനിക്കുണ്ട്! പക്ഷേ ഈ ആണ്‍കുട്ടികളെ നോക്കൂ; അശ്ലീല സന്ദേശമയച്ചവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടി നടി ഐശ്വര്യ ലക്ഷ്മി

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന് സമൂഹത്തില്‍ യാതൊരു കുറവും വരുന്നില്ലെന്നതിന് തെളിവാകുകയാണ് അനുദിനം പുറത്തു വരുന്ന വാര്‍ത്തകളും ഓരോരുത്തരുടെയും അനുഭവങ്ങളും. ചൂഷണത്തിന് വിധേയരാവുന്നവരില്‍ പ്രധാനികളാണ് നടിമാര്‍. എന്നാല്‍ അവരില്‍ പലരും തങ്ങള്‍ക്കു നേരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സംഭവിക്കുന്ന അതിക്രമങ്ങള്‍ക്ക് ചുട്ട മറുപടിയും അതിനുനേരെ കര്‍ശന നടപടിയും എടുക്കുന്നുണ്ട്.

അത്തരത്തില്‍ സോഷ്യല്‍മീഡിയ വഴി തന്നെ അപമാനിച്ച വ്യക്തിക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമത്തില്‍ അശ്ലീല സന്ദേശമയച്ചവരുടെ സ്‌ക്രീന്‍ഷോട്ട് സഹിതം അവരുടെ പ്രൊഫൈല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം പങ്കുവച്ചിരിക്കുകയാണ്.

ലൈംഗികച്ചുവയുള്ള സ്വകാര്യ സംഭാഷണങ്ങളയച്ച് തന്നെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് പോസ്റ്റ്. ”മോശം കാര്യങ്ങള്‍ കാണുമ്പോള്‍ വഴിമാറി നടക്കാനുള്ള പക്വത എനിക്കുണ്ട്. പക്ഷേ ഈ പ്രൊഫൈലില്‍ കാണുന്ന ആണ്‍കുട്ടികളുടെ ചിത്രം നോക്കൂ എന്ന് അത്ഭുതപ്പെട്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്. സ്‌കൂള്‍ യൂണിഫോം ധരിച്ചു നില്‍ക്കുന്ന നാല് ആണ്‍കുട്ടികളുടെ ചിത്രമാണ് പ്രൊഫൈലിലുള്ളത്. ദ ഡാഡ് ഓഫ് ഡെവിള്‍ എന്നാണ് പ്രൊഫൈലിന്റെ പേര്.

Related posts