മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കു വച്ച് ‘ലവ് യൂ ചീഫ് മിനിസ്റ്റർ’ എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം പിണറായി വിജയനെ അഭിനന്ദിച്ചത്.
‘എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും എനിക്ക് ഇല്ല. പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്.
എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ വെട്ടം നല്കുന്നു”- ഐശ്വര്യ കുറിച്ചു.
ഈ മാസം ആദ്യം ഐശ്വര്യയും കോവിഡ് പോസിറ്റീവായിരുന്നു. നെഗറ്റീവായതിനെ തുടർന്ന് താരം ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.