സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ അംഗമാകാനില്ലെന്നു നടി ഐശ്വര്യലക്ഷ്മി. വ്യക്തിപരമായി താൽപര്യമില്ലാത്തതിനാലാണ് താൻ സംഘടനയിൽ അംഗമാകാത്തതെന്നും ഐശ്വര്യ പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഐശ്വര്യ. തന്റെ സിനിമകൾ വിജയിക്കാൻ കാരണം സംവിധായകരാണെന്നും അവരുടെയൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതു കൊണ്ടാണ് നടിയെന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടാനായതെന്നും ഐശ്വര്യ പറഞ്ഞു.
“വിജയ് സൂപ്പറും പൗർണമിയും’ ഉൾപ്പെടെയുള്ള സിനിമകൾ വിജയിച്ചതോടെ ഒരു പരീക്ഷണ സിനിമയുടെ ഭാഗമാകാനുള്ള ധൈര്യം ലഭിച്ചെന്നും അവർ പറയുന്നു.