മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ റായിയും നയൻ താരയും ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ. പൊന്നിയിൻ സെൽവൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം വളരെ നാളുകളായി മണിരത്നത്തിന്റെ മനസിലുള്ള പ്രൊജക്ട് ആണ്.
കൽക്കി കൃഷ്ണ മൂർത്തിയുടെ ചരിത്രനോവലാണ് പൊന്നിയിൻ സെൽവൻ. അമിതാഭ് ബച്ചൻ, വിക്രം, ജയം രവി, കാർത്തി, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മഹേഷ് ബാബു, വിജയ് തുടങ്ങിയ താരങ്ങളെ അണിനിരത്തി ഈ സിനിമ തയാറാക്കാൻ കരാർ ചെയ്തിരുന്നുവെങ്കിലും ബജറ്റിലെ പ്രശ്നങ്ങൾ കാരണം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.