വിവാഹത്തിനു മുന്പ് ഐശ്വര്യറായി സൽമാൻ ഖാന്റെയും വിവേക് ഒബ്റോയിയുടെയും കാമുകിയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബോളിവുഡ് താരങ്ങൾക്കായി ഒരു വിരുന്നൊരുക്കി.
ഭർത്താവ് അഭിഷേകിനും പിതാവ് അമിതാഭ് ബച്ചനും ഒപ്പമാണ് ഐശ്വര്യ വിരുന്നിൽ പങ്കെടുത്തത്. ചടങ്ങിൽ വിവേക് ഒബ്റോയിയും ഉണ്ടായിരുന്നു. എന്നാൽ ഒരു പരിചയവും ഇല്ലാത്ത ഭാവത്തിൽ വിവേക് ഒബ്റോയിയെ കടന്നു പോകുകയായിരുന്നു ആഷ് എന്നു പറയുന്നു. എന്നാൽ നെതന്യാഹു എടുപ്പിച്ച ഫോട്ടോയിൽ ഇരുവർക്കും ഒരുമിച്ചു നിൽക്കേണ്ടി വന്നു. അതു പകർത്തിയതാകട്ടെ, അമിതാഭ് ബച്ചനും. ഭാര്യ പ്രിയങ്കയ്ക്കൊപ്പമാണു വിവേക് പാർട്ടിക്ക് എത്തിയത്.
2003ലായിരുന്നു ആഷും വിവേകും വേർപിരിഞ്ഞത്. 2003ൽ ഐശ്വര്യ റായിയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നു പത്രസമ്മേളനത്തിൽ കൂടി വിവേക് ഒബ്റോയി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഷ് ഈ ബന്ധം ഉപേക്ഷിച്ചത്.