മകള്‍ ആരാധ്യയോടും ഭര്‍ത്താവ് അഭിഷേകിനോടൊപ്പവും മാതൃകാപരമായ കുടുംബജീവിതം നയിച്ചുവരുന്ന ഐശ്വര്യാറിയിയെക്കുറിച്ച് ഗോസിപ്പുകള്‍ വളരെ ഏറെയാണ്. ഇങ്ങനെയ ഗോസിപ്പുകള്‍ക്കുള്ള പ്രധാന കാരണം ഇവരുടെ ചിത്രങ്ങളിലെ പ്രണയരംഗങ്ങളാണ്. ഐശ്വര്യാ റായ് അഭിഷേക് ബച്ചന് ബന്ധത്തെക്കുറിച്ച് പാപ്പരാസികള്‍ പലതും പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇന്നുവരെ യാതൊരുവിധ ഉലച്ചിലും സംഭവിച്ചിട്ടില്ല സംഭവിക്കുകയുമില്ല എന്ന് ഈ ദമ്പതികള്‍ പറയുന്നു.
‘യേ ദില്‍ ഹൈ മുഷ്ക്കില്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യ രണ്‍വീര്‍ ജോഡികളുടെ കിടപ്പറ രംഗം വിവാദങ്ങള്‍ ആളിപ്പടര്‍ത്തിയിരുന്നു. ഇതോടെ ബച്ചന് കുടുംബത്തില്‍ ഐശ്വര്യ ഒറ്റപ്പെട്ടെന്നും അവിടെ കുടുംബ കലഹമാണെന്നും ഒക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഭിഷേക് ബച്ചന് ഇപ്പോള്‍ മനസുതുറന്നിരിക്കുകയാണ്. ലോകസുന്ദരി എന്ന നിലയ്ക്ക് അവരുടെ ചുറ്റിനും എപ്പോഴും പുരുഷന്മാര് തടിച്ചുകൂടുക പതിവാണ്. പക്ഷേ ഈ ഒരു കാരണം കൊണ്ടായിരുന്നില്ല ഐശ്വര്യയെ ഞാന്‍ വിവാഹം ചെയ്തത്.’എന്നെ സംബന്ധിച്ച് ഐശ്വര്യാറായി ഈ ഭൂമിയില്‍ ഏറ്റവും വലിയ സുന്ദരിയാണ്.
എന്റെ മുഖം കണ്ണാടിയിലൂടെ കാണുമ്പോള്‍ ഒരു തരം ഭീരുത്വമാണ് തോന്നുക. കാരണം എന്റെ മുഖം ക്രൂരമായി തോന്നും. അതുകൊണ്ട് ഞാന്‍ അവരോട് മത്സരിക്കാന്‍ ശ്രമിക്കാറില്ല. ഞങ്ങള്‍ ഇരുവരും സൗന്ദര്യം മൂലം ഒത്തു ചേര്‍ന്നവരല്ല. സാധാരണ ജനങ്ങള്‍ അവരെ നേരില്‍ കാണുക അപൂര്‍വ്വം. ഞാനൊരു നടനെന്ന നിലയ്ക്കോ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന നിലയ്ക്കോ, അവര്‍ ഒരു ലോകസുന്ദരി എന്ന നിലയ്ക്കോ അല്ല അവര്‍ എന്നെ വിവാഹം ചെയ്തത്.നേഹവായ്പിന് ഒരു കുറവും അനുഭവപ്പെടില്ല.