വെള്ളിത്തിരയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളുടെ സൗന്ദര്യത്തിന്റെ അല്ലെങ്കില്‍ അവരുടെ സൗന്ദര്യസംരക്ഷണത്തിന് പിന്നിലെ രഹസ്യമെന്തായിരിക്കും എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. ഇത്തരത്തില്‍ സൗന്ദര്യത്തിന്റെ പേരില്‍ ആളുകള്‍ എക്കാലത്തും അത്ഭുത്തോടെ നോക്കിക്കാണുന്നയാളാണ് ഐശ്വര്യ റായി. വിവാഹത്തിന് മുമ്പും അമ്മയായ ശേഷം തിരികെ വന്നപ്പോഴും ശരീരസൗന്ദര്യത്തിന് ഒരു കോട്ടവും വരാത്ത നടിമാരില്‍ ഒരാളാണ് ലോകസുന്ദരി കൂടിയായിരുന്ന ഐശ്വര്യ റായി. 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പമായാണ് ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയത്. അമ്മയായ ശേഷം വണ്ണം വച്ചുവെങ്കിലും ആഷ് ഇപ്പോള്‍ പഴയ സൗന്ദര്യം വീണ്ടെടുത്തിരിക്കുകയാണ്. ബോളിവുഡടക്കം സൗന്ദര്യ രഹസ്യം ചോദിച്ച് പുറകെയെത്തി തുടങ്ങിയതോടെ തന്റെ സൗന്ദര്യ രഹസ്യം ഒടുവില്‍ ഐശ്വര്യ തന്നെ ആരാധകര്‍ക്കായി വെളിപ്പെടുത്താന്‍ തയാറായി.
പ്രസവത്തിന് ശേഷം ശരീരഭാരം വര്‍ദ്ധിച്ച ഐശ്വര്യയെ പരിഹസിച്ചവരുടെയെല്ലാം വായടപ്പിച്ചു കൊണ്ടാണ് പൂര്‍വ്വാധികം സുന്ദരിയായി അവര്‍ സിനിമയിലും കാന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളിലും നിറഞ്ഞത്. അമ്മയായതിലെ ആഹ്ലാദവും സന്തോഷവും അനുഭവിച്ച് ആ ദിവസങ്ങളില്‍ തനിക്ക് നേരെ ഉയര്‍ന്ന പരിഹാസങ്ങളെ ശ്രദ്ധിക്കാന്‍ പോലും പോയില്ലെന്നും പരിഹസിക്കുന്നതിന്റെ പതിന്മടങ്ങാളുകള് തന്റെ നന്മ ആഗ്രഹിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം താന്‍ മനസ്സിലാക്കിയിരുന്നുവെന്നും നടി ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇപ്പോള്‍ തുടരുന്ന അതേ ഭക്ഷണരീതി തന്നെയാണ് എല്ലാക്കാലത്തും താന്‍ പിന്തുടര്ന്നതെന്ന് നടി വ്യക്തമാക്കി.
പ്രഭാതത്തില്‍ ഒരുഗ്ലാസ് ചൂട് നാരങ്ങാ വെള്ളം. ഒരു ബ്രൗണ്‍ ബ്രഡും ഒരു കപ്പ് ഓട്സും പ്രഭാതഭക്ഷണം. വേവിച്ച പച്ചക്കറിയും ഒരു കപ്പ് പരിപ്പും ചപ്പാത്തിയും ഉച്ചഭക്ഷണം, കനലില്‍ചുട്ട ഒരു കഷണം മത്സ്യവും ഒരു കപ്പ് ചോറുംകഴിച്ച് ലഘുവായ രാത്രി ഭക്ഷണം ഇതാണ് നടിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ക്രമം. കൂടാതെ ദിവസം എട്ട് ഗ്ലാസ് വെള്ളവും ഉള്‍പ്പെടുത്തും. ജങ്ക് ഫുഡുകളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കിക്കൊണ് പഴങ്ങളും കൊഴുപ്പ് തീരെയില്ലാത്ത ആഹാരങ്ങളും പരമാവധി തന്റെ ഭക്ഷണമേശയില്‍ കൊണ്ടുവന്നുവെന്നും നടി പറയുന്നു. വര്‍ഷങ്ങളായി യോഗപരിശീലിക്കുന്ന ഐശ്വര്യ പ്രസവ ശേഷം ദിവസം 45 മിനിട്ട് യോഗയ്ക്കായും മാറ്റി വയ്ക്കുന്നുണ്ട്. പ്രഭാതനടത്തത്തിനും ജോഗിംഗിനും പുറമേ ആഴ്ചയില്‍ രണ്ട് ദിവസം ജിമ്മിലും ചെലവഴിക്കാറുണ്ട്. വീട്ടില്‍ തന്നെ ചെയ്യുന്ന കാര്‍ഡിയോ എക്സര്‍സൈസുകള്‍ വേറെ. ഇത്തരത്തിലുള്ള കൃത്യമായ ഭക്ഷണക്രമവും ചിട്ടയോടെയുള്ള ശാരീരിക വ്യായാമങ്ങളുമാണ് തന്റെ സൗന്ദര്യത്തിന്റെ പിന്നിലെ രഹസ്യമെന്ന് ഐശ്വര്യ തുറന്ന് സമ്മതിക്കുന്നു.