മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യാ റായിക്ക് നാൽപ്പത്തിയഞ്ചു വയസ്. മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് ദമ്പതികളുടെ മകളായ ഐശ്വര്യാ റായ് 1973 നവംബർ 1-ന് മംഗലാപുരത്താണ് ജനിച്ചത്. 1994ൽ ലോകസുന്ദരി പട്ടം സ്വന്തമാക്കിയ ഐശ്വര്യ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ബോബി ഡിയോൾ നായകനായ ഓർ പ്യാർ ഹോഗയാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2007ൽ ബോളിവുഡ് താകം അഭിഷേക് ബച്ചനെ ഇവർ വിവാഹം ചെയ്തു. ഇവർക്ക് ഒരു പെണ്‍കുഞ്ഞുണ്ട്.