ആ ചിത്രം ഇനി ഷെയര്‍ ചെയ്യരുത്! അത് മോര്‍ഫ് ചെയ്ത ചിത്രമാണ്; മനോവൈകൃമുള്ളവര്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; ഐശ്വര്യ റായിയുടെ ആരാധകരുടെ അപേക്ഷ

സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്യുന്നത് ചിലര്‍ക്കൊരു ഹരമാണ്. അത്തരം മാനസിക രോഗികളുടെ ആക്രമണത്തിന് ഇത്തവണ ഇരയായിരിക്കുന്നത് മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയാണ്. ഐശ്വര്യ തലമുണ്ഡനം ചെയ്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. തിരുപ്പതി ദര്‍ശനത്തിനെത്തിയ ഐശ്വര്യ തലമുണ്ഡനം ചെയ്തു എന്ന വാര്‍ത്തയോടൊപ്പമാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.

ഐശ്വര്യയുടെ ഒരു പഴയചിത്രം അതിവിദഗ്ധമായി മോര്‍ഫ് ചെയ്താണ് വ്യാജചിത്രങ്ങള്‍ സൃഷ്ടിച്ചത്. ഇതാദ്യമായല്ല ഐശ്വര്യയെക്കുറിച്ച് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെടുന്നത്. ഒരു ചിത്രത്തില്‍ നായകനുമായി അടുത്തിടപഴകി ഐശ്വര്യ അഭിനയിച്ചത് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചുവെന്നും അവര്‍ ക്രൂരമായ വാക്കുകളുപയോഗിച്ച് ഐശ്വര്യയെ അപമാനിച്ചുവെന്നും തുടര്‍ന്ന് ഐശ്വര്യ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നുമൊക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഷ്ടത നിറഞ്ഞ ജീവിതത്തേക്കാള്‍ മരണമാണ് നല്ലതെന്ന് അവസാനമായി ഐശ്വര്യ പറഞ്ഞുവെന്ന് ഒരു ഡോക്ടര്‍ മൊഴി നല്‍കിയതായി വരെ വ്യാജവാര്‍ത്തകള്‍ പുറത്തു വന്നു.

മനോവൈകൃതമുള്ളവര്‍ പടച്ചുവിടുന്ന വ്യാജവാര്‍ത്തകള്‍ പലനടികളുടെയും ജീവനെടുത്ത സാഹചര്യത്തിലാണ് ഐശ്വര്യയെക്കുറിച്ച് വ്യാജവാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇനിയെങ്കിലും ,സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജചിത്രങ്ങളെ സത്യമറിയാതെ പ്രചരിപ്പിക്കരുതെന്നും തങ്ങള്‍ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തെ ഇത്തരത്തില്‍ അപമാനിക്കുന്നത് നിര്‍ത്തണമെന്നുമാണ് ഐശ്വര്യയുടെ ആരാധകരുടെ അഭ്യര്‍ഥന.

 

Related posts