ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന് ! സംഗീത് കുമാര്‍ മകനാണോയെന്ന ചോദ്യങ്ങള്‍ക്കു മറുപടിയുമായി ഐശ്വര്യ റായി രംഗത്ത്…

ഐശ്വര്യ റായിയുടെ മകനാണെന്ന് അവകാശപ്പെട്ട രംഗത്തത്തിയ യുവാവ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാര്‍ എന്ന യുവാവാണ് ഐശ്വര്യയുടെ മകനെന്ന് അവകാശപ്പെ്ട രംഗത്തെത്തിയത്. ഐശ്വര്യ അമ്മയാണെന്നും ഐവിഎഫ് ചികില്‍സയിലൂടെയാണ് താന്‍ ജനിച്ചതെന്നും ഇയാള്‍ തറപ്പിച്ചു പറഞ്ഞു. 1988ലാണ് ഐശ്വര്യ തനിക്കു ജന്മം നല്‍കിയതെന്നും ഇരുപത്തിയൊമ്പതുകാരനായ സംഗീത് പറയുന്നു. ഇയാളുടെ വാക്കുകള്‍ ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു.

1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ഞാന്‍ ജനിച്ചത്. മൂന്നാം വയസ്സു മുതല്‍ ഇരുപത്തിയേഴു വയസ്സു വരെ ചോദാവാരത്താണ് വളര്‍ന്നത്. മുത്തച്ഛന്‍ ബ്രിന്ദ കൃഷ്ണ റായിയുടെ കുടുംബത്തിനൊപ്പം മുംബൈയിലായിരുന്നു ഒന്നും രണ്ടും വയസ്സു വരെ വളര്‍ന്നത്.” മുത്തച്ഛന്‍ ഏപ്രില്‍ 2017നു മരിച്ചുവെന്നും അമ്മാവന്റെ പേര് ആദിത്യന്‍ ആണെന്നും സംഗീത് പറയുന്നു. ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ യാതൊരു തെളിവുകളും പക്കലില്ലാത്ത സംഗീത് ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞ് തനിച്ചു താമസിക്കുകയാണെന്നും പറയുന്നുണ്ട്. ‘ അമ്മ എനിക്കൊപ്പം വന്ന് മാംഗളൂരില്‍ താമസിക്കണം എന്നാണ് ആഗ്രഹം. കുടുംബവുമായി പിരിഞ്ഞു കഴിയാന്‍ തുടങ്ങിയിട്ട് ഇരുപത്തിയേഴു വര്‍ഷമായിരിക്കുന്നു. ഞാന്‍ അമ്മയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേക്കു പോകണണ്ട്, അമ്മയുടെ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി എന്നും ഇയാള്‍ പറയുന്നു.

വാര്‍ത്ത വൈറലായതോടെ പ്രതികരണവുമായി സാക്ഷാല്‍ ഐശ്വര്യാ റായ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ആഷ് പറയുന്നതിങ്ങനെ…ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇത് ആദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല.” പൊടിച്ചിരിയോടെ ഐശ്വര്യ പറയുന്നു.

ഇത്തരം അവകാശ വാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം. ഏതായാലും സംഗീത് കുമാര്‍ വിചാരിച്ചത് നടന്നു.” ആഷ് പറയുന്നു. ഈ പ്രശസ്തി തന്നെ സിനിമയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഗീത് കുമാറെന്നും വിവരമുണ്ട്.

 

 

Related posts