വിശ്വസുന്ദരിയായിട്ടു കാലമേറെയായിട്ടും ഇന്നും തിളങ്ങി നിൽക്കുന്ന നടി തന്നെയാണ് ഐശ്വര്യ റായി. എന്നാൽ ഐശ്വര്യയ്ക്ക് വെല്ലുവിളിയായി ഒരു അപര വന്നിരിക്കുകയാണ്. ഇറാനിൽ നിന്നുമുള്ള മഹ്ലഗ ജബേരി എന്ന മോഡലാണ് ഐശ്വര്യയുമായി സാമ്യമുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്. ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തി ഇന്റർനെറ്റിനെ നിശ്ചലമാക്കിയ മഹ്ലഗ ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പുറത്തുവിട്ടിരുന്ന ചില ചിത്രങ്ങൾ കണ്ടാൽ ഐശ്വര്യ റായി ആണെന്നേ തോന്നൂ. സോഷ്യൽ മീഡിയ വഴി മഹ്ലഗയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
മഹ്ലഗയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഐശ്വര്യ റായിയും ഞെട്ടിപ്പോയിട്ടുണ്ടാവുമെന്നാണ് പപ്പരാസികൾ പറയുന്നത്. മോഡൽ പുറത്തുവിട്ട ചില ചിത്രങ്ങളിൽ ഐശ്വര്യ റായിയുമായി പല സാമ്യങ്ങളുമുണ്ടായിരുന്നു.
വിടർന്ന ചുണ്ടുകളും നക്ഷത്ര കണ്ണുകളുമാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് മഹ്ലഗയുടെ ചിത്രങ്ങളിലും കാണാൻ കഴിയുന്നത്. ഒറ്റനോട്ടത്തിൽ ഐശ്വര്യ തന്നെയാണെന്ന് ആരും പറഞ്ഞ് പോവും.
ഇറാനിൽ 1989ലായിരുന്നു മഹ്ലഗ ജബേരിയുടെ ജനനം. ഇപ്പോൾ 27 വയസുള്ള ഈ സുന്ദരി മോഡലിംഗിൽ സജീവ സാന്നിധ്യമാണ്. അമേരിക്കയിലെ സാൻഡിയാഗോ കേന്ദ്രീകരിച്ചാണ് മോഡലിംഗിൽ സജീവമായിരിക്കുന്നത്. ശരീരസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത ഐശ്വര്യ റായിയെ പോലെ തന്നെയാണ് മഹ്ലഗയും.
ഡയറ്റിംഗിലൂടെ ശരീരത്തെ പെർഫെക്ടായി കൊണ്ടു നടക്കുകയാണ് മഹ്ലഗ. ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തുന്നതാണ് നടിയുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. അവയെല്ലാം സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നതിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 16 ലക്ഷത്തിലധികം ആളുകളാണ് മഹ്ലഗ ജബേരിയെ ഫോളോ ചെയ്യുന്നത്.