പ​രി​ക്കേ​റ്റ കൈ​യി​ൽ പ്ലാ​സ്റ്റ​ർ ഇ​ട്ട് കാ​ൻ റെ​ഡ് ​കാർ​പെ​റ്റി​ൽ ഐ​ശ്വ​ര്യ റാ​യ്; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ റെ​ഡ് കാ​ർ​പെറ്റി​ൽ പ​തി​വു​പോ​ലെ അ​തീ​വ സു​ന്ദ​രി​യാ​യി ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ. ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് ബ​ലൂ​ൺ സ്ലീ​വ് ഗൗ​ണാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ വേ​ഷം. 77-ാമ​ത് കാ​നി​ൽ ലോ​റി​യ​ൽ പാ​രി​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് താ​രം എ​ത്തി​യ​ത്.

Aishwarya Rai looks good but her outfit is meh: Internet reacts to actor's  first Cannes 2024 appearance | Bollywood - Hindustan Times

ക​റു​പ്പും വെ​ള്ള​യും ഗോ​ൾ​ഡ​ൻ നി​റ​വും ഇ​ട​ക​ല​ർ​ന്ന മോ​ണോ​ക്രോം ഗൗ​ണാ​ണ് ഐ​ശ്വ​ര്യ ധ​രി​ച്ച​ത്. ഗൗ​ണി​നു പു​റ​കു​വ​ശ​ത്തേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന ക​റു​പ്പും വെ​ള്ള​യും ചേ​ർ​ന്ന ഭാ​ഗ​ത്തി​ൽ ഗോ​ൾ​ഡ​ൻ ക​ള​റി​ലു​ള്ള പൂ​ക്ക​ളും കാ​ണാം. വെ​ള്ള​നി​റ​ത്തി​ൽ പ​ഫ് ഉ​ള്ള സ്ലീ​വ് വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

Pics: Aishwarya Rai In A Mesmerizing Look At Cannes 2024

പ്ര​ശ​സ്ത ഡി​സൈ​ന​ർ ബ്രാ​ൻ​ഡാ​യ ഫാ​ൽ​ഗു​നി ഷെ​യ്ൻ പീ​കോ​ക്കി​ൽ നി​ന്നാ​ണ് ഐ​ശ്വ​ര്യ​യു​ടെ വ​സ്ത്രം. സിം​പി​ൾ ഹെ​യ​ർ​സ്റ്റൈ​ലും ഗോ​ർ​ഡ​ൻ ഹൂ​പ്പ്സ് ക​മ്മ​ലു​മാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​തി​നാ​ൽ വ​ല​തു​കൈ​യ്ക്ക് പ്ലാ​സ്റ്റ​റി​ട്ടാ​ണ് ഐ​ശ്വ​ര്യ റെ​ഡ് കാർപെ​റ്റി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റേ​താ​യ ഒ​രു ക്ഷീ​ണ​വും താ​ര​ത്തി​ന്‍റെ വ​ര​വി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.

News18 Malayalam

ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ തു​ട​ർ​ച്ച​യാ​യി 22-ാം വ​ർ​ഷ​മാ​ണ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ എ​ത്തു​ന്ന​ത്. മ​ക​ൾ ആ​രാ​ധ്യ​യ്ക്കൊ​പ്പ​മാ​ണ് ഐ​ശ്വ​ര്യ റാ​യ് വ്യാ​ഴാ​ഴ്ച കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ എ​ത്തി​യ​ത്.

News18 Malayalam

2002ൽ ​നീ​ത ലു​ല്ല ഡി​സൈ​ൻ ചെ​യ്ത സാ​രി ധ​രി​ച്ചാ​ണ് ഐ​ശ്വ​ര്യ റാ​യ് ആ​ദ്യ​മാ​യി കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യു​ടെ റെ​ഡ് കാ​ർ​പെ​റ്റി​ൽ എ​ത്തി​യ​ത്. പോ​യ വ​ർ​ഷം സി​ൽ​വ​ർ ഹൂ​ഡ​ഡ് കേ​പ് ഗൗ​ൺ ആ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ വേ​ഷം.

 

Related posts

Leave a Comment