ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിക്കുന്നതോടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റാനുള്ള നെട്ടോട്ടത്തിലാണ് നടീനടന്മാര്. ആരാധകരോടുള്ള സംഭാഷണവും പൊതുവിഷയങ്ങളോടുള്ള പ്രതികരണങ്ങളുമെല്ലാം ഇവിടെ നടക്കും. ഫെയ്സ് ബുക്കിലും ട്വിറ്ററിലുമെല്ലാം ലക്ഷക്കണക്കിനാളുകളാണ് താരങ്ങളുടെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നത്. ഇതില്‍ വരുന്ന പല പോസ്റ്റുകളും ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കാറുമുണ്ട്.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെയായി പലരുടേയും ഫോട്ടോയും പോസ്റ്റുകളുമെല്ലാം ആരാധകര്‍ ഷെയര്‍ ചെയ്യുമ്പോള്‍ താരസുന്ദരി ഐശ്വര്യ റായിയുടെ ആരാധകര്‍ നിരാശയിലാണ്. സോഷ്യല്‍ മീഡിയയിലെവിടേയും താരസാന്നിധ്യമില്ല.
ഇതിനുള്ള കാരണവും താരം തന്നെ അടുത്തിടെ വെളിപ്പെടുത്തി. ‘”എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കേണ്ട കാര്യമില്ല. ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രസ്താവനകള്‍ നടത്തി ആരാധകരെ കൂട്ടുന്ന രീതിയോടും എനിക്ക് താത്പര്യമില്ല’.’ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് താരം പ്രേക്ഷകര്‍ക്കുള്ള മറുപടി പറഞ്ഞത്. സോഷ്യല്‍ മീഡിയകള്‍ ആള്‍ക്കാരെ കൂടുതല്‍ മടിയന്മാരാക്കുന്നു എന്നൊരഭിപ്രായം കൂടിയുണ്ട് ഐശ്വര്യക്ക്.