ഐശ്വര്യ റായ് ബച്ചന്റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കൈയിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. ഐശ്വര്യയുമായുള്ള അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നടിയും മകളും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയത്. ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് താരം കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയത്. താന്‍ ബ്രാന്റ് അംബഡിറായ ബ്രാന്റിന്റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ മകൾ ആരാധ്യ ബച്ചന്റെയൊപ്പം എത്തിയത്.
മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ.