ലോകസുന്ദരി ഐശ്വര്യ റായ് ബോളിവുഡിൽ ആരാധകേറെയുള്ള നടിയാണ്. ഇരിടവേളയ്ക്ക് ശേഷം താരം വീണ്ടും ബോക്സ് ഓഫീസിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. സിനിമാ വിശേഷങ്ങളോടൊപ്പം തന്നെ നടിയുടെ കുടുംബ ജീവിതവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യ പിണക്കത്തിലാണെന്നും തുടർന്ന് ഐശ്വര്യ സ്വന്തം വീട്ടിൽ താമസിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഈ പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യയും അഭിഷേക് ബച്ചനും വേർപിരിയുകയാണന്നുമുള്ള ഗോസിപ്പുകളും വന്നിരുന്നു.
ഈ വാർത്തകളോട് ഐശ്വര്യയോ ബച്ചൻ കുടുംബമോ ഇതുവരെ പ്രതികരിക്കാത്തതും ആരാധകർക്കിടയിൽ സംശയമുണ്ടാക്കിയിട്ടുണ്ട്. യേ ദിൽ ഹേ മുഷ്ഖിൽ എന്ന ചിത്രത്തിൽ രൺബീർ കപൂറിനൊപ്പം ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് ബച്ചൻ കുടുംബത്തിന് ഇഷ്ടപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ജയ ബച്ചൻ മുമ്പ് ഒരിക്കൽ നടത്തിയ പരാമർശം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. യേ ദിൽ ഹേ മുഷ്ഖിൽ റിലീസായ സമയത്തായിരുന്നു ജയ ബച്ചൻ പരാമർശം നടത്തിയതും. ഈ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ആ സമയത്ത് വലിയ ചർച്ചയായിരുന്നു. ഇന്നത്തെ കാലത്ത് സിനിമകളിൽ ചൂടൻ രംഗങ്ങൾ കൂടിവരുന്നെന്നും സഭ്യത അവർ മറന്നെന്നുമായിരുന്നു ജയ ബച്ചന്റെ പരാമർശം.
”മുമ്പ് ഫിലിംമേക്കേഴ്സ് കലയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന്, എല്ലാം നമ്പറുകളുടെ ബിസിനസാണ്. എല്ലാം മുഖത്തേക്ക് വലിച്ചെറിയുകയാണ്. അവര് സഭ്യത മറന്നിരിക്കുന്നു. പരസ്യമായി അഫെക്ഷന് കാണിക്കുന്നതാണ് ബുദ്ധിയായി കരുതപ്പെടുന്നത്. നാണം എന്ന് പറഞ്ഞ സാധനം തന്നെ ഇല്ലാതായിരിക്കുന്നു’എന്നാണ് ജയ ബച്ചൻ പ്രതികരിച്ചത്.
ഐശ്വര്യയുടെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ചർച്ചയാകുന്ന സമയത്ത് ജയ ബച്ചൻ നടത്തിയ ഈ പരാമർശം ഐശ്വര്യയ്ക്ക് നേരെയുള്ള ഒളിയമ്പാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. അതേസമയം അമിതാഭ് ബച്ചന് മരുമകളെ പ്രശംസിക്കുകയാണ് ചെയ്തത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രം കാഴ്ചപ്പാടുകളെ മാറ്റിയെഴുതുന്നതായിരുന്നുവെന്നാണ് അമിതാഭ് ബച്ചന് പറഞ്ഞത്.