പാറ്റ്ന: ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയെന്ന് പരാതി. ഐശ്വര്യ റായി തന്നെയാണ് ഭര്‍തൃമാതാവ് റാബ്റി ദേവിയും ഭര്‍തൃസഹോദരി മിസ ഭാരതിയും ചേര്‍ന്ന് തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മൂന്നുമാസമായി റാബ്റി ദേവിയും കുടുംബവും തനിക്ക് ഭക്ഷണംപോലും നല്‍കുന്നില്ലെന്നും അടുക്കളയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്നും ആരോപിച്ച ഐശ്വര്യ ഭര്‍തൃസഹോദരി മിസ ഭാരതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും പറഞ്ഞു. തന്റെ മാതാപിതാക്കളാണ് ദിവസങ്ങളായി തനിക്ക് ഭക്ഷണമെത്തിച്ചു നൽകിയതെന്നും അവർ പറഞ്ഞു.
മിസ ഭാരതി തന്നെ നിരന്തരം ഉപ്രദവിക്കാറുണ്ടെന്നും റാബ്റിയും മിസയും ചേർന്നാണ് തന്നെ പുറത്താക്കിയതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. തേജ് പ്രതാപ് യാദവ്- ഐശ്വര്യ റായ് വിവോഹ മോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.