ആഷ് എന്നു പറഞ്ഞാൽ ഇന്ത്യാക്കാർക്ക് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ആണ്. ബന്ധുക്കളും ആരാധകരുമെല്ലാം ഐശ്വര്യയെ വിളിക്കുന്നത് ആഷ് എന്നാണ്. എന്നാൽ ആഷിന്റെ യഥാർഥ ഓമനപ്പേര് ആഷ് എന്നല്ലത്രേ. അവിചാരിതമായിട്ടാണ് ഐശ്വര്യയുടെ യഥാർഥ ഓമനപ്പേര് ആരാധകർക്ക് വീണു കിട്ടിയത്.
മോഡലും ബ്ലോഗറുമൊക്കെയാണ് ഐശ്വര്യയുടെ സഹോദരഭാര്യ ഷിർമ. കഴിഞ്ഞ ദിവസം ഷിർമ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഐശ്വര്യ റായിയുടെ അധികമാരും അറിയാത്ത പേര് പറഞ്ഞത്.
നിങ്ങളുടെ ആന്റിയെപ്പറ്റി മക്കളോട് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക എന്ന ചോദ്യത്തിനുത്തരം പറയവേയാണ് ഗുലു മാമി എന്ന പേര് ഷിർമ പറഞ്ഞത്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗുലുമാമി ആണ് ഐശ്വര്യയെന്ന് ഷിർമ പറഞ്ഞു.