ഐശ്വര്യയുടെ അര്‍ധനഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ബോളിവുഡിലെ മിന്നുംതാരമാണ് ഐശ്വര്യറായി. ഈ സ്വപ്നസുന്ദരിയുടെ പിന്നാലെ തന്നെയുണ്ട് പാപ്പരാസികള്‍. അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങിനെത്തിയ ഐശ്വര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മനീഷ് മല്‍ഹോത്രയോട് യാത്ര പറഞ്ഞ് കാറിന്റെ മുന്‍സീറ്റിലേയ്ക്ക് ഐശ്വര്യ റായി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐശ്വര്യയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡ്രൈവിങ്ങ് സീറ്റിലിരുന്ന അഭിഷേക് ബച്ചന്‍ ഉടന്‍ തന്നെ ഫോട്ടോഗ്രാഫറെ അടുത്തേക്ക് വിളിച്ച് പരസ്യമായി ശകാരിക്കുകയായിരുന്നു. ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭിഷേക് ഫോട്ടോഗ്രാഫറോട് ആവശ്യപ്പെടുകയും ചെയ്തു. പരസ്യമായി താക്കീതു ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയാണ് പുറത്തെത്തിയിരിക്കുന്നത്. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഐശ്വര്യയെ വെറുതെ വിടാന്‍ ആളുകള്‍ തയാറാകുന്നില്ലെന്ന് അടുത്തിടെ അഭിഷേക് ബച്ചന്‍ തുറന്നടിച്ചിരുന്നു. എന്തായാലും പുതിയ സംഭവം വൈറലായിരിക്കുകയാണ്.

Related posts