ഐശ്വര്യ റായ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിനെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ ഇതിന് മുമ്പ് മറ്റു പല പ്രമുഖരുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നുവത്രെ. ഐശ്വര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ആന്ധ്രപ്രദേശ് സ്വദേശിയായ സംഗീത് കുമാര്‍ എന്ന 29 കാരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയത്. യുവാവിന്റെ രംഗപ്രവേശമുണ്ടായ ഉടനെ പോലീസ് ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കൃത്യമയ നിരീക്ഷണവും നടത്തി. അപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ യുവാവിനെ സംബന്ധിച്ച് അറിയുന്നത്. ഇനി ഐശ്വര്യയുടെ കൈയ്യിലാണ് കാര്യങ്ങള്‍.
സംഗീത് കുമാറിനെതിരേ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി ഇയാളെ പോലീസ് നിരീക്ഷിച്ചു. മുമ്പും വലിയ ബന്ധങ്ങള്‍ പറഞ്ഞ് സംഗീത് കുമാര്‍ രംഗത്തെത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. എആര്‍ റഹ്മാന്റെ ശിഷ്യനാണെന്നായിരുന്നു ഇയാള്‍ നേരത്തെ പറഞ്ഞിരുന്നത്. പഠനത്തില്‍ മിടുക്കനായ സംഗീത് മദ്യപാനിയാണത്രെ.