ബോളിവുഡ് സ്വപ്ന സുന്ദരി ഐശ്വര്യ റായിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്ത്രീ ശാക്തീകരണ പരിപാടിയില്‍ കണ്ണീര് പൊഴിച്ച രംഗമാണ് നിറഞ്ഞോടുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് താരം ദേശീയഗാനത്തിന്റെ സമയത്ത് വികാരഭരിതയായത്. ഷബ്ന ആസ്മി, സോനു നിഗം, റോണിത് റോയി, ജൂഹി ചൗള എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിയിലെ മുഖ്യാ അതിഥിയായിരുന്നു ഐശ്വര്യറായ്.
ദേശീയ ഗാനത്തിന് ശേഷം അവിടെ കൂടിയിരുന്നവരോട് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് ഐശ്വര്യ നിറകണ്ണുകളോടെ ആംഗ്യഭാഷയില്‍ പറഞ്ഞു. സ്ത്രീകള്‍ സാമ്പത്തികമായി പുരോഗതി നേടുക എന്നത് രാജ്യത്തിന്റെ അജണ്ടയായി മാറണമെന്നും പുതിയ കാലത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് ഈ ചടങ്ങില്‍ മുഖ്യാതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം ചടങ്ങില്‍ പറഞ്ഞു.