ചേ​രി​യി​ലാ​ണ് ജ​നി​ച്ച​ത്! ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം വ​രെ നേ​രി​ട്ടി​ട്ടു​ണ്ട്; ന​ടി​യാ​യ​ കഥ പറഞ്ഞ് ഐ​ശ്വ​ര്യ രാ​ജേ​ഷ് തുറന്നുപറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് ത​ന്‍റെ ക​ഴി​വ് കൊ​ണ്ടു മാ​ത്രം പ്ര​ശ​സ്തി​യി​ലേ​ക്ക് എ​ത്തി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. കാ​ക്ക​മു​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലെ അ​മ്മ വേ​ഷ​മാ​യി​രു​ന്നു ഐ​ശ്വ​ര്യ​യ്ക്ക് ജ​ന​പ്രീ​തി നേ​ടി കൊ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ൽ ചേ​രി​യി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന താ​ൻ ഇ​വി​ടം വ​രെ എ​ത്തി​യ​ത് വ​ലി​യ ക​ഷ്ട​പ്പാ​ടു​ക​ളി​ലൂ​ടെ​യാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി​ ഇപ്പോ​ൾ. ഒ​രു വേ​ദി​യി​ൽ ന​ടി പ​റ​ഞ്ഞ ഇക്കാര്യം ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​രം​ഗ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

“”വേ​ദ​ന​യും വി​ജ​യ​വും സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​ഞ്ഞ​താ​യി​രു​ന്നു എ​ന്‍റെ യാ​ത്ര. ചേ​രി​യി​ലാ​ണ് ഞാ​ൻ ജ​നി​ച്ചുവ​ള​ർ​ന്ന​ത്. മൂ​ന്ന് മു​തി​ർ​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഏ​ക അ​നി​യ​ത്തി​യാ​യി​രു​ന്നു ഞാൻ.

അ​ച്ഛ​നും അ​മ്മ​യു​മ​ട​ക്കം ഞ​ങ്ങ​ൾ ആ​റു പേ​രാ​ണ് ഒരു ചെ​റി​യ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ട്ട് വ​യ​സു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​ച്ഛ​ൻ മ​രി​ക്കു​ന്ന​ത്. അ​ച്ഛ​നി​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കാ​തെ അ​മ്മ ഞ​ങ്ങ​ളെ വ​ള​ർ​ത്തി. ഒ​രു പോ​രാ​ളി​യാ​യി​രു​ന്നു അ​മ്മ.

ഞാ​നി​ന്ന് നാ​ല് പേ​ര​റി​യു​ന്ന വ്യ​ക്തി​യാ​യി തീ​ർ​ന്ന​തി​ന് പി​ന്നി​ൽ എ​ന്‍റെ അ​മ്മ​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ട്. എ​ന്‍റെ മാ​തൃ​ഭാ​ഷ തെ​ലു​ങ്കാ​ണ്. അ​മ്മ​യ്ക്ക് തെ​ലു​ങ്ക് മാ​ത്ര​മാ​ണ് അ​റി​യു​ന്ന​ത്. ഇം​ഗ്ലീ​ഷോ ഹി​ന്ദി​യോ അ​റി​യി​ല്ല. വ​ള​രെ​യ​ധി​കം ക​ഷ്ട​പ്പെ​ട്ടാ​ണ് ഞ​ങ്ങ​ൾ നാ​ലു പേ​രെയും വ​ള​ർ​ത്തി​യ​ത്.

ബോം​ബെ​യി​ൽ പോ​യി വി​ല കൂ​ടി​യ​തും അ​ല്ലാ​ത്ത​തു​മാ​യ സാ​രി​ക​ൾ വാ​ങ്ങി ചെ​ന്നൈ​യി​ൽ കൊ​ണ്ട് വ​ന്ന് വി​ൽ​ക്കു​മാ​യി​രു​ന്നു. എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലും അ​മ്മ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ത​ന്നു.

എ​നി​ക്ക് 12-13 വ​യ​സു​ള്ള​പ്പോ​ൾ മു​തി​ർ​ന്ന സ​ഹോ​ദ​ര​ൻ രാ​ഘ​വേ​ന്ദ്ര മ​രി​ച്ചു. ചേ​ട്ട​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണ്. അ​തി​ന്നും ആ​ർ​ക്കു​മ​റി​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ ക​ട​ന്ന് പോ​യി.

ര​ണ്ടാ​മ​ത്ത സ​ഹോ​ദ​ര​ൻ ചെ​ന്നൈ എ​സ്ആ​ർ​എം കോ​ള​ജി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. പ​ഠി​ച്ചി​റ​ങ്ങി​യ ഉ​ട​നെ ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി കി​ട്ടി.

അ​ന്ന് അ​മ്മ ഒ​രു​പാ​ട് സ​ന്തോ​ഷി​ച്ചു. എ​ന്നാ​ൽ ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ ചേ​ട്ട​നും മ​രി​ച്ചു. ചേ​ട്ട​ന്‍റെ മ​ര​ണം അ​മ്മ​യെ ത​ള​ർ​ത്തി. പ്ര​തീ​ക്ഷ​ക​ളെ​ല്ലാം ന​ശി​ച്ചു. ഞാ​നും എ​ന്‍റെ സ​ഹോ​ദ​ര​നും അ​മ്മ​യും മാ​ത്ര​മാ​യി.

ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്ന് പോ​യ​പ്പോ​ൾ മ​ക​ളെ​ന്ന നി​ല​യി​ൽ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഞാ​നും ആ​ഗ്ര​ഹി​ച്ചു. അ​ന്ന് ഞാ​ൻ പ​തി​നൊ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ്.

ചെ​ന്നൈ ബ​സ​ന്ത് ന​ഗ​റി​ൽ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ നി​ന്ന് കൊ​ണ്ട് കാ​ഡ്ബ​റീ​സ് ചോ​ക്ലേ​റ്റ് സോ​സി​ന്‍റെ പ്രൊ​മോ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ട്. അ​ന്നെ​നി​ക്ക് 225 രൂ​പ ശ​ന്പ​ളം കി​ട്ടി.

ബ​ർ​ത്ത് ഡേ ​പാ​ർ​ട്ടി​ക​ളി​ൽ ആ​ങ്ക​റാ​യി ചെ​ന്നും പ​ണ​മു​ണ്ടാ​ക്കി. അ​ഞ്ഞൂ​റും ആ​യി​ര​വും സ​ന്പാ​ദി​ച്ച് കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ അ​യ്യാ​യി​രം രൂ​പ വ​രെ ഒ​രു മാ​സം ഞാ​ൻ സ​ന്പാ​ദി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ ഒ​രു കു​ടും​ബം പോ​റ്റാ​ൻ അ​ത് മ​തി​യാ​കി​ല്ല​ല്ലോ. അ​ങ്ങ​നെ അ​ഭി​ന​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.

ടി​വി സീ​രി​യ​ലു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​പ്പോ​ൾ ദി​വ​സം 1,500 രൂ​പ​യാ​ണ് പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ക​യെ​ന്ന് അ​റി​ഞ്ഞു. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ​യു​ള്ള അ​ധ്വാ​ന​ത്തി​ന് ഇ​ത്ര ചെ​റി​യ തു​ക​യോ? 25,000-50,000 ഒ​ക്കെ പ്ര​തി​ഫ​ലം കൈ​പ​റ്റു​ന്ന ന​ടി ന​ടന്മാരു​ണ്ട​ല്ലോ എ​ന്നു ചോദിച്ച എ​ന്നോ​ട് അ​മ്മ പ​റ​ഞ്ഞു- സി​നി​മ​ക​ളി​ൽ അ​ങ്ങ​നെ​യാ​ണ്.

ആ​ദ്യം ചെ​റി​യ പ്ര​തി​ഫ​ലം കി​ട്ടും. പി​ന്നീ​ട് പ്ര​ശ​സ്തി നേ​ടി​യാ​ൽ വീ​ണ്ടും കി​ട്ടും എ​ന്ന്. ആ​യി​ട​യ്ക്കാ​ണ് ഒ​രു നൃ​ത്ത റി​യാ​ലി​റ്റി ഷോയി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​ങ്ങ​നെ അ​ത് വ​ച്ച് സി​നി​മ​ക​ളി​ൽ പ​രി​ശ്ര​മി​ക്കാ​ൻ തു​ട​ങ്ങി. “അ​വ​ർ ഇ​വ​ർ​ക​ളും’ ആ​യി​രു​ന്നു ആ​ദ്യ ചി​ത്രം. അ​ത് സാ​ന്പ​ത്തി​ക​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നെ​യും പ​രി​ശ്ര​മി​ച്ചു.

ത​മി​ഴ് സം​സാ​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ​ന്ന നി​ല​യി​ലും എ​ന്‍റെ ഇ​രു​ണ്ട​നി​റം കാ​ര​ണ​വും പ​ല​യി​ട​ത്തും പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ഒ​രു സം​വി​ധാ​യ​ക​ൻ ഒ​രി​ക്ക​ൽ എ​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞു. നി​ങ്ങ​ളെ പോ​ലെ​യു​ള്ള​വ​രെ നാ​യി​ക​യാ​ക്കാ​ൻ പ​റ്റി​ല്ല.

നാ​യി​ക​യു​ടെ സു​ഹൃ​ത്ത് പോലുള്ള ചെ​റി​യ റോ​ളു​ക​ൾ നി​ങ്ങ​ൾ​ക്ക് പ​റ്റും. ഒ​രി​ക്ക​ൽ വ​ള​രെ പ്ര​ശ​സ്ത​നാ​യ ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്നോ​ട് പ​റ​ഞ്ഞു. കോ​മ​ഡി കൈ​കാ​ര്യം ചെ​യ്യു​ന്ന ന​ട​നൊ​പ്പം ഒ​രു റോ​ൾ ത​രാം. എ​നി​ക്ക​തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചു. ര​ണ്ട് മൂ​ന്ന് വ​ർ​ഷം അ​വ​സ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

പി​ന്നീ​ട് അ​ഭി​ന​യി​ച്ച അ​ട്ട​ക്ക​തി​യി​ലെ അ​മു​ദ എ​ന്ന ക​ഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​നി​യേ​റും പ​ദ്മി​നി​യും, റ​മ്മി, തി​രു​ട​ൻ, പോ​ലീ​സ് അ​ങ്ങ​നെ ലീ​ഡ് റോ​ളു​ക​ൾ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ച കാ​ക്ക​മു​ട്ടൈയും ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​മ്മ റോ​ൾ ചെ​യ്യാ​ൻ ആ​രും അ​ന്ന് ത​യാ​റ​ല്ലാ​യി​രു​ന്നു.

എ​നി​ക്ക​തി​ൽ ബു​ദ്ധി​മു​ട്ട് തോ​ന്നി​യി​ല്ല. കാ​ക്ക​മു​ട്ടൈ​യി​ലൂ​ട നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. നാ​ട​റി​യു​ന്ന ന​ടി​യാ​യി. ആ​റേ​ഴ് സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി. ആ​രും പി​ന്തു​ണ​ച്ചി​ല്ല.

ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം വ​രെ നേ​രി​ട്ടി​ട്ടു​ണ്ട്. ഒ​രാ​ൾ എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക​റി​യാം”- ഐശ്വ​ര്യ പ​റ​ഞ്ഞു.

Related posts

Leave a Comment