ലോക വനിതാദിനമായ മാർച്ച് എട്ടിന് സർക്കാരിന്റെ സ്വഛ് ശക്തിയെ പിന്തുണച്ച് ട്വിറ്ററിൽ കുറിപ്പിട്ട അമിതാഭ് ബച്ചൻ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാല് വനിതകളുടെ ചിത്രവും പങ്കുവച്ചിരുന്നു. എന്നാൽ ചിത്രങ്ങളുടെ കൂട്ടത്തിൽ മരുമകളായ ഐശ്വര്യ റായിയുടെ ചിത്രം ഇല്ലാതിരുന്നത് വൻ വിമർശനത്തിനിടയാക്കി.
ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേതാ ബച്ചൻ, കൊച്ചുമക്കളായ നവ്യാ നവേലി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളാണ് ബച്ചൻ പങ്കുവച്ചത്. ഇതോടെ അമിതാഭ് ബച്ചന്റെ ട്വീറ്റിനെതിരേ വിമർശനങ്ങളുമുയർന്നു. ബച്ചന് മരുമകൾ മകളെപ്പോലെയല്ലേ എന്നാണ് വിമർശകരുടെ ചോദ്യം. എന്തായാലും ഇക്കാര്യത്തിൽ ബച്ചന്റെ മറുപടി ട്വീറ്റൊന്നും ഇതുവരെ വന്നിട്ടില്ല.