നമുക്ക് പടം കുറവാണെങ്കില്‍ അതുവരെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഓടിപ്പോകും. കൈയില്‍ കാശുണ്ടെങ്കില്‍ സുഹൃത്തുക്കളടക്കം എല്ലാവരും കൂടെയുണ്ടാവും. കാശില്ലെങ്കില്‍ ആരും ഉണ്ടാവില്ല.
അങ്ങനെയുള്ളവര്‍ റിയല്‍ അല്ല. അങ്ങനെ ഞാന്‍ നല്ല സുഹൃത്തുക്കളാണെന്ന് കരുതിയവരൊക്കെ എന്റെ ജീവിതത്തില്‍നിന്നു പോയി.
അതെനിക്ക് ഒരു പാഠമാണ്. രണ്ടാമത്തെ കാര്യം ബിസിനസ് ആശയങ്ങളുമായി വരുന്നവരെ വിശ്വസിക്കരുത്.
നിങ്ങള്‍ വെറുതേനിന്ന് തന്നാല്‍ മതി. നാളെ നിങ്ങളെ വലിയൊരു കമ്പനിയുടെ സിഇഒ ആക്കാം എന്നൊക്കെ പറഞ്ഞ് ആളുകള്‍ വരും.
നമ്മള് നോക്കുമ്പോള്‍ അവരൊക്കെ കുറേക്കാലത്തെ എക്സ്പീരിയന്‍സ് ഉള്ളവരാണല്ലോ എന്ന് കരുതി പൊട്ടന്മാരെപോലെ എല്ലാത്തിനും സമ്മതിക്കും.
എന്നാല്‍ അവസാനമെത്തുമ്പോള്‍ ഒരു മണ്ണാങ്കട്ടയും നമുക്ക് കിട്ടാനുണ്ടാവില്ല. -ഐശ്വര്യ