തളിപ്പറമ്പ്: പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തളിപ്പറമ്പില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത നാനൂറോളം പേര്‍ക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തളിപ്പറമ്പ് പോലീസ് ഐശ്വര്യ കേരള യാത്രയുടെ സംഘാടക സമിതി അടക്കമുള്ള 400 പേര്‍ക്കെതിരെ കേസെടുത്തത്.
കോണ്‍ഗ്രസ് നേതാക്കളായ സതീശന് പാച്ചേനി, ജോഷി കണ്ടത്തില്‍, സോണി സെബാസ്റ്റ്യൻ, വി. രാഹുല്‍, രാഹുല്ദാമോദരന്, നൗഷാദ് ബ്ലാത്തൂര്‍, ബക്കു അഷ്റഫ്, രജനി രമാനന്ദ്, രാജീവന് പനങ്ങാട്ടൂര്‍, നിസാര്‍, കല്ലിങ്കീല്‍ പത്മനാഭന്, മുരളി, സാമാ അബ്ദുള്ള, ഇര്‍ഷാദ്, ബിനേഷ് കുമാര്‍, ഇ.ടി. രാജീവന്, മുഹമ്മദ് ഇക്ബാല്‍, മനീഷ്, പി. അനന്ദകുമാര്, രവീന്ദ്രന്, വിനോദ് രാഘവന്, എ.ഡി. ജനാര്ദ്ദനന്, സി.പി. അബ്ദുള്ള, കെ.ടി. അബ്ദുള്‍റഹ്മാന്‍, സി.പി. ജോണ്‍ തുടങ്ങിയ 26 ഓളം പേരടക്കം കണ്ടാലറിയാവുന്ന നാനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസെടുത്തതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലയില്‍ മറ്റെങ്ങും കേസെടുക്കാത്ത സാഹചര്യത്തില്‍ തളിപ്പറമ്പില്‍ മാത്രം കേസെടക്കുന്നത് പോലീസിന്റെ രാഷ്ട്രീയ ചായ്വാണെന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന് ആരോപിച്ചു.
ഈ ഒരു സംഭവത്തോടെ തളിപ്പറമ്പ് സിഐയുടെ രാഷ്ട്രീയ ചായ്വ് വ്യക്തമാകുന്നുവെന്നും കല്ലിങ്കീല്‍ പത്മനാഭന് പറഞ്ഞു. ജില്ലയില്‍ മറ്റൊരു പോലീസ് സ്റ്റേഷനിലും ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ പരിപാടിയില്‍ കേസെടുത്തിട്ടില്ലെന്നും പത്മനാഭൻ പറഞ്ഞു.