ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.
മലയാളത്തിനു പുറമെ തമിഴിലും ഐശ്വര്യ തന്റേതായ ഇടം കണ്ടെത്തി. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായും താരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തോടൊപ്പം മോഡലിംഗിലും തിളങ്ങുകയാണ് ഐശ്വര്യ.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടില്നിന്നുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുളള ബോഡികോണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിനു താഴെ നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് കമന്റുകള്‍ എഴുതുന്നത്. ദേവതയെപ്പോലെ തോന്നുന്നു, മനോഹരി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. നിരവധി സെലിബ്രിറ്റികളും ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.