സെ​ലി​ബ്രി​റ്റി​ക​ൾ എ​വി​ടെ​ച്ചെ​ന്നാ​ലും ചു​റ്റി​നും ആ​ള്‍​ക്കൂ​ട്ടം കൂ​ടും: കു​റ​ച്ചു​കൂ​ടി സ്വ​കാ​ര്യ​ത കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്; ഐ​ശ്വ​ര്യ ല​ക്ഷ്മി

സെ​ലി​ബ്രി​റ്റി​ക​ൾ എ​വി​ടെ​ച്ചെ​ന്നാ​ലും ചു​റ്റി​നും ആ​ള്‍​ക്കൂ​ട്ടം കൂ​ടും. അ​തൊ​ക്കെ താ​ര ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. താ​ര​മാ​കു​ന്ന​തോ​ടെ സ്വ​കാ​ര്യ​ത ന​ഷ്ട​മാ​കു​മെ​ന്ന​ത് ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ്വ​ത​ന്ത്ര്യ​മാ​യി ന​ട​ക്കാ​നോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം യാ​ത്ര ചെ​യ്യാ​നോ സാ​ധി​ച്ചെ​ന്ന് വ​രി​ല്ല. താ​ര​ങ്ങ​ള്‍ പൊ​തു മു​ത​ലാ​ണെ​ന്ന ധാ​ര​ണ​യോ​ടെ അ​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​വ​രു​മു​ണ്ട.

ഇ​പ്പോ​ഴി​താ താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി മ​ന​സ് തു​റ​ന്ന​ത്. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ​ത കി​ട്ടി​ല്ല എ​ന്ന​ത് എ​ന്‍റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന തി​രി​ച്ച​റി​വു​ണ്ട് . സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന​തോ​ടെ അ​തി​ന്‍റെ സു​ഖ​വും സ​ന്തോ​ഷ​ങ്ങ​ളും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​തു​പോ​ലെ ത​ന്നെ മ​റു​വ​ശ​ങ്ങ​ളും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. പൊ​തു ഇ​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ​ത കി​ട്ടി​യി​രു​ന്നു​വെ​ങ്കി​ല്‍ എ​ന്നും പു​റ​ത്തു​ള്ള​വ​ര്‍ എ​ന്നെ ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ലി​യ​ല്‍ മാ​ത്രം ക​ണ്ടി​രു​ന്ന​വെ​ങ്കി​ല്‍ എ​ന്നും തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ന് അ​തെ​ല്ലാം എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ങ്ങ​ളി​ലും മ​റ്റും ചി​ല​പ്പോ​ഴൊ​ക്കെ ആ​ളു​ക​ളു​ടെ ക​ട​ന്നു ക​യ​റ്റും ബു​ദ്ധി​മു​ട്ടാ​യി തോ​ന്നി​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം വ​ള​രെ കു​റ​ച്ച് സ​മ​യം മാ​ത്ര​മേ ചെ​ല​വി​ടാ​ന്‍ കി​ട്ടാ​റു​ള്ളൂ.

ആ​ളു​ക​ള്‍ എ​ന്നോ​ടും എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു​മു​ള്ള ത​ങ്ങ​ളു​ടെ ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​ണ്. ആ ​ഇ​ഷ്ടം കൊ​ണ്ടാ​ണ് അ​വ​ര്‍ കാ​ണാ​നും ഒ​പ്പം നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്. ഈ ​ആ​ളു​ക​ളാ​ണ് സി​നി​മ​ക​ള്‍ കാ​ണു​ക​യും വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്ന ബോ​ധ്യ​വു​മു​ണ്ട്- ഐ​ശ്വ​ര്യ പ​റ​യു​ന്നു.

അ​തേ​സ​മ​യം ത​നി​ക്ക് പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്ന ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. അ​ത്ത​രം ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളും ഐ​ശ്വ​ര്യ ല​ക്ഷ്മി പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഈ​യ്യി​ടെ ര​ണ്ടു പേ​ര്‍ എ​ന്‍റെ ഫ്‌​ളാ​റ്റ് ക​ണ്ടു​പി​ടി​ച്ച് ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ വ​ന്നു. വേ​റേ​യും സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​റി​യ​ര്‍ എ​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണെ​ന്ന് അ​റി​ഞ്ഞ് അ​തു ഡെ​ലി​വ​ര്‍ ചെ​യ്യാ​ന്‍ സു​ഹൃ​ത്തു​ക്ക​ളേ​യും കൂ​ട്ടി വ​ന്നു. ഫ്‌​ളാ​റ്റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു വ​ന്നൊ​രാ​ള്‍ വൈ​കി​ട്ട് ഒ​രു കൂ​ട്ടം ആ​ളു​ക​ളേ​യും കൂ​ട്ടി എ​ന്നെ കാ​ണാ​ന്‍ വ​ന്നു. അ​തൊ​ക്കെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. അ​തൊ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ പ​റ്റി​ല്ല. എ​നി​ക്ക് എ​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും നോ​ക്ക​ണം- എ​ന്നാ​ണ് ഐ​ശ്വ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

Leave a Comment