തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. കഴിവും ഭാഗ്യവും എപ്പോഴും തുണച്ചിട്ടുള്ള നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ.
പരസ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യയുടെ മറുപടി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച ഒരേ കോസ്റ്റ്യൂമണിഞ്ഞ പല പോസിലുള്ള ആറു ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഈ ദിവസങ്ങളിൽ ഞാൻ സംഗീതം കേൾക്കാൻ വളരെയധികം സമയം ചിലവഴിക്കുന്നു, ഞാൻ 90കളിലെ സോഫ്റ്റ് പ്ലേലിസ്റ്റ് വീണ്ടും കുഴിച്ചെടുത്തു, ഞാൻ നിങ്ങളെ എല്ലാവരെയും എന്നോടൊപ്പം കൊണ്ടുപോകുന്നു !! എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.