ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതിയ സർക്കാരിന്റേയും സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കളുള്‍പ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളില്‍ സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റയില്‍വേ ലോക്കോ പൈലറ്റും.
ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ ഐശ്വര്യ എസ്. മേനോനാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.
നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു.
റെയിൽവേ സിഗ്നലിംഗിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ. മൊത്തം പത്ത് ലോക്കോ പൈലറ്റുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.