ലോ​ക​സു​ന്ദ​രി​യ്ക്ക് ഇ​ന്ന് അമ്പതാം പിറന്നാൾ

ലോ​ക​സു​ന്ദ​രി​യ്ക്ക് ഇ​ന്ന് 50 ന്‍റെ പി​റ​ന്നാ​ൾ മ​ധു​രം. ഐശ്വര്യ റായ്ക്ക് ഇന്ന് 50 വയസ്സ് തികയുകയാണ്. 1973 നവംബർ 1 ന് കർണാടകയിലെ മംഗലാപുരത്ത് ജനിച്ച ഐശ്വര്യ റായ് മുംബൈയിലെ ആര്യ വിദ്യാ മന്ദിർ ഹൈസ്കൂളിൽ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

1994-ൽ, ​ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മി​സ് വേ​ൾ​ഡ് മത്സരത്തിൽ ഐശ്വര്യ റായ് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് ഐശ്വര്യയ്ക്ക് ആഗോള അംഗീകാരം നേടി കൊടുത്തു. മത്സരത്തിൽ നിന്നുള്ള താരത്തിന്‍റെ ചിത്രങ്ങൾ ഇന്നും നിരവധി യുവതികളെ പ്രചോദിപ്പിക്കുന്നു.

aishwarya-rai-miss-world-1994 – The Great Pageant Community

2007 ൽ ​ആ​യി​രു​ന്നു ഐ​ശ്വ​ര്യ അ​ഭി​ഷേ​ക് ബ​ച്ച​ൻ വി​വാ​ഹം. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ബ​ച്ച​ൻ കു​ടും​ബ​ത്തി​ന്‍റെ മ​രു​മ​ക​ളാ​യി താരം. ദ​മ്പ​തി​ക​ൾ​ക്ക് ആ​രാ​ധ്യ ബ​ച്ച​ൻ എ​ന്നൊ​രു മ​ക​ളു​ണ്ട്. ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ന്‍റെ​യും മു​തി​ർ​ന്ന ന​ടി ജ​യ ബ​ച്ച​ന്‍റെ​യും മ​രു​മ​ക​ളാ​ണ് ഐ​ശ്വ​ര്യ റാ​യ്.

Aishwarya wedding saree | Did you know Aishwarya Rai's wedding saree by  Neeta Lulla cost Rs 75 lakh?

 

Aishwarya Rai & Abhishek Bachchan Poster | Decorative Wall Poster | Poster  For Room | High Resolution -300 GSM- (18x12) Paper Print - Decorative,  Personalities, Movies posters in India - Buy art,

Jaya Bachchan HIGHLIGHTS Aishwarya Rai Bachchan's Equation With Bachchan  Family In A Vintage Video; Says 'She Is Lovely, I Love Her'

Aishwarya on Aaradhya at Cannes 2018: I try to keep things normal for my  daughter

GQ ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഐശ്വര്യ റായ് ബച്ചന്‍റെ ആസ്തി ഏകദേശം 776 കോടി രൂപയാണ്. ഇത് താരത്തെ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളാക്കി മാറ്റുന്നു. ഓരോ സിനിമയ്ക്കും ഏകദേശം 10-12 കോടി രൂപയും ബ്രാൻഡ് അംഗീകാരത്തിനായി 6-7 കോടി രൂപയുമാണ് താരം വാങ്ങിക്കുന്നതെന്നാണ് പറയുന്നത്.

കൂടാതെ ലോറിയൽ, സ്വിസ് ലക്ഷ്വറി വാച്ച് ലോംഗൈൻസ് , LUX, Coca-Cola, Pepsi, Titan Watches, Lakmé Cosmetics, Casio pager, Philips, Palmolive, Cadbury, Fuji Films, Kalyan Juwellers, TTK Prestige Group തുടങ്ങി നിരവധി ബ്രാൻഡുകളുടെ മുഖമായിരുന്നു ഐശ്വര്യ റായ്. 

Aishwarya Rai Bachchan Served Elegance At The Paris Fashion Week

 

 

Related posts

Leave a Comment