മംഗളൂരു: പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ്(78) നിര്യാതനായി. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ രാത്രി മുംബൈ സാന്താക്രൂസിലെ പാവൻഹാംസ് ശ്മശാനത്തിൽ നടത്തി.
മംഗളൂരുവിനടുത്ത കൗഡൂർ സ്വദേശിയായ കൃഷ്ണരാജ് ഏതാനും ദിവസമായി മുംബൈയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: വൃന്ദ. ഐശ്വര്യയെക്കൂടാതെ ആദിത്യ എന്ന മകനുമുണ്ട്. ആശുപത്രിയിലായിരിക്കെ കൃഷ്ണരാജിനെ ഐശ്വര്യ, ഭർത്താവ് അഭിഷേക് ബച്ചൻ, മകൾ ആരാധ്യ, അഭിഷേകിന്റെ മാതാപിതാക്കളായ അമിതാബ് ബച്ചൻ, ജയാ ബച്ചൻ എന്നിവർ സന്ദർശിച്ചിരുന്നു.