ലോകസുന്ദരിയായ ശേഷം സിനിമയിലെത്തുകയും ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചന്.
സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് ഐശ്വര്യ റായി വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു.
ഐശ്വര്യയെ പോലെ തന്നെ മകള്‍ ആരാധ്യയും പ്രേക്ഷകരുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവാറുണ്ട്. ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചാര്ച്ചയാകുന്ന താരപുത്രിയാണ് ആരാധ്യ.
ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് നടി. ആരാധ്യയ്ക്ക് പിതാവ് അഭിഷേക് ബച്ചനെ മാറിപ്പോയ സംഭവമാണ് താരസുന്ദരി പറയുന്നത്.
ഒരഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മകള്‍ ജനിച്ചതിനു ശേഷമുള്ള രണ്ടാം വരവില്‍ ഐശ്വര്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2016 ല്‍ പുറത്തിറങ്ങിയ എ ദില്‍ ഹായ് മുഷ്കില്‍.
രണ്‍ബീ കപൂര്‍, അനുഷ്ക ശര്‍മ എന്നിവര്‍ക്കൊപ്പം ഐശ്വര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതതരിപ്പിച്ചിരുന്നു. രണ്‍ബീറിന്റെ കമുകിയായിട്ടാണ് ആഷ് ചിത്രത്തില്‍ എത്തിയത്.
ആഷിന്റെ വാക്കുകള്‍ ഇങ്ങനെ… അച്ഛന് അഭിഷേക് ആണെന്ന് കരുതി ആരാധ്യ ഒരിക്കല്‍ രണ്‍ബീറിനെ കെട്ടിപ്പിടിച്ചിരുന്നു.
വസ്ത്രം കണ്ട് തെറ്റിധരിച്ചാണ് മകള്‍ കെട്ടിപ്പിടിച്ചത്. എന്നാല്‍ അബദ്ധം മനസിലായതോടെ ആരാധ്യ വേഗം കൈ വലിക്കുകയായിരുന്നു.
എന്നാല്‍ സംഭവിച്ചത് എന്താണെന്ന് എനിക്ക് മനസിലായിരുന്നു. അഭിഷേക് ആണെന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്ന് പിന്നീട് മകള്‍ പറയുകയും ചെയ്തിരുന്നു.
പിന്നീട് രണ്‍ബീറുമായി പെട്ടെന്ന് അടുക്കുകയായിരുന്നു ആരാധ്യ. ആര്‍കെ എന്നാണ് നടനെ അവള് വിളിക്കുന്നത്. അങ്കിള്‍ എന്നായിരുന്നു രണ്‍ബീറിനെ ഞാന്‍ പരിചയപ്പെടുത്തി കൊടുക്കുന്നത്.
എന്നാല്‍ രണ്‍ബീര്‍ അവളോട് ആര്‍കെ എന്ന് വിളിക്കാന്‍ പറഞ്ഞിരുന്നു. പക്ഷെ അന്ന് അവള് വിളിച്ചിരുന്നില്ല.
രണ്ട് മൂന്ന് പ്രാവശ്യം അങ്കിള്‍ എന്നു തന്നെ വിളിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആര്‍കെ എന്ന് അവള് വിളിച്ചു .ഇത് കേട്ട് ഞങ്ങള്‍ എല്ലാവരും അന്ന് ചിരിച്ചിരുന്നു.
-പിജി