ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.
വിവാഹത്തിന് തൊട്ടു പിന്നാലെ തന്നെ ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹമോചനക്കഥകൾ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇതെല്ലാം താരദന്പതികൾ തള്ളിക്കളയുകയായിരുന്നു.
ആഷിനെയും ജൂനിയർ ബച്ചനെയും പോല തന്നെ മകൾ ആരാധ്യയ്ക്കും ആരാധകരേറെയാണ്. കുട്ടിയുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്.
2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ഐശ്വര്യ അഭിനയത്തിൽ നിന്ന് പൂർണമായും മാറി നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ആരാധ്യയുടെ പേരിനെ കുറിച്ചാണ്.
ഐശ്വര്യ തന്നെയാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മകൾക്ക് പേരിട്ടതിനക്കുറിച്ച് വെളിപ്പെടുത്തിയത്. മകൾക്ക് പേരിടാൻ മറന്നു പോയി.
നാലാം മാസത്തിലാണ് മകൾക്ക് പേരിട്ടത്. ആരാധ്യ എന്നാൽ ആരാധനയ്ക്ക് യോഗ്യനായവൾ എന്നാണ്. ഞാനും അഭിഷേകും ആദ്യം മുതൽ ആ പേര് ആയിരുന്നു പരിഗണിച്ചിരുന്നത്.
എന്നാൽ കുടുംബാംഗങ്ങളുടെയും അഭിപ്രായം പരിഗണിച്ചിരുന്നു. മകൾ ജനിച്ചതിന് ശേഷം സമയം പോയത് അറിഞ്ഞിരുന്നില്ല. വളരെ പെട്ടെന്നായിരുന്നു നാല് മാസം കടന്നു പോയത്.
മകളോടൊപ്പമുള്ള ഒരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. ഐശ്വര്യ പറഞ്ഞു. മകൾ ആരാധ്യയില്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ഐശ്വര്യ ഒരിക്കൽ മറ്റൊരു അഭിമുഖത്തിലും പറഞ്ഞിരുന്നു.
ആരാധ്യയിലൂടെ എന്നെ തന്നെയാണ് കാണുന്നത്. മകളോടൊപ്പമുള്ള ഓരോ നിമിഷവും ഏറെ സന്തോഷം നൽകുന്നതാണ്. എല്ലാദിവസവും അവളേയും കൊണ്ട് സ്കൂളിൽ പോകുന്നതൊക്കെ ഞാൻ ആസ്വദിക്കുന്നുണ്ടെന്നും ആഷ് പറഞ്ഞു.
-പിജി