ഇക്കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ്യുടെ ലുക്കിനേക്കാളേറെ ശ്രദ്ധ നേടിയത് താരത്തിന്റ കൈയിലെ പരിക്കായിരുന്നു. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ കാനില്‍ എത്തിയത്. കാനില്‍ നിന്നും തിരിച്ചെത്തുന്നതിനു പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയാവാന് ഒരുങ്ങുകയാണ് ഐശ്വര്യ.
കഴിഞ്ഞയാഴ്ചയാണ് ഐശ്വര്യയുടെ കൈ ഒടിഞ്ഞത്. എന്നാല്‍ താന്‍ അംബാസിഡറായ ബ്രാൻഡിനു വേണ്ടി ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തതിനു ശേഷമാണ് താരം ഫ്രാന്സിലേക്കുപോയത്.
തിരിച്ചെത്തിയാലുടന്‍ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗില്‍ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്.
എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എന്നാല്‍ ഈ വര്‍ഷത്തെ താരത്തിന്റെ രണ്ട് റെഡ് കാര്‍പറ്റ് ലുക്കുകളും വിമര്‍ശിക്കപ്പെട്ടിരുന്നു.
കറുപ്പില്‍ ഗോള്‍ഡനും വെള്ളയും ചേര്‍ന്ന അലങ്കാരങ്ങളുള്ള ഡ്രസ് ആയിരുന്നു ഐശ്വര്യ ആദ്യം ധരിച്ചത്. ഇതിനൊപ്പം ധരിച്ച വലിയ ഗോള്‍ഡന്‍ കമ്മലുകള്‍ വരെ വിമര്‍ശിക്കപ്പെട്ടിരുന്നു. പീകോക്ക് സ്റ്റൈലിലുള്ള രണ്ടാമത്തെ ലുക്കും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.