ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു നേരത്തെ വൈറലായിരുന്നു.
ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധി ആളുകളുണ്ട്. പാക്കിസ്ഥാന് സ്വദേശി ആംന ഇമ്രാൻ ആണ് ഈ നിരയിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്.
ആംനയുടെ ചിത്രങ്ങൾ കണ്ട് സുഹൃത്തുക്കൾ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി പറഞ്ഞിരുന്നു.
ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാൻ തുടങ്ങി. വൈകാതെ ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
താൻ ഐശ്വര്യ റായ്യുടെ കടുത്ത ആരാധികയാണെന്നും ആംന ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളിൽ വന്ന വാർത്തകളും അവർ പങ്കുവച്ചിട്ടുണ്ട്.