എന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങൾ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പത്ത് വർഷം മുമ്പ് ഒരു സംവിധായകൻ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ഞാൻ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു.
പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസിൽ ഇരിക്കവെ ആരാണ് ഈ പെൺകുട്ടിയെന്ന് സംവിധായകൻ സ്റ്റാഫിനോട് ചോദിച്ചു. ചാൻസ് തേടി വന്നതാണെന്ന് അവർ പറഞ്ഞു.
ജൂണിയർ ആർട്ടിസ്റ്റാകാൻ പോലും പറ്റില്ല. തിരിച്ചയയ്ക്കെന്ന് എന്റെ മുന്നിൽ വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതെല്ലാം ഒരു മോട്ടിവേഷനായാണ് ഞാൻ എടുത്തത്.
മറ്റൊരു സംവിധായകനെ പാർട്ടിയിൽ വച്ച് കണ്ടപ്പോൾ എനിക്കൊരു റോൾ തരാമോയെന്ന് ചോദിച്ചു. അദ്ദേഹം എനിക്ക് വളരെ മോശം റോൾ ഓഫർ ചെയ്തു. എന്താണ് അവരുടെ ചിന്താഗതി എന്നെനിക്കറിയില്ല. ചെയ്ത് കാണിക്കണമെന്ന ദൃഢനിശ്ചയമെടുക്കാൻ ഈ സംഭവങ്ങൾ കാരണമായി എന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.