തമിഴ് നടിയെങ്കിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഐശ്വര്യ രാജേഷ്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു.
മാനാട മയിലാട എന്ന റിയാലിറ്റിഷോയിലെ വിജയിയായിരുന്നു ഐശ്വര്യ. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും ആദ്യത്ത സിനിമ. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.
2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഐശ്വര്യ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.