ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസെന്നാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും അറിയപ്പെടുന്നത്. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ നടിയാണ് ഐശ്വര്യ.
സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്.
പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയിൽ സജീവമല്ലായിരുന്ന കാലത്തും ഐശ്വര്യ ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം.
നിരവധി തവണ വാർത്തകളിലൂടെ ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഒരു ചടങ്ങിനിടെയുള്ള പഴയ വീഡിയോ വൈറലായതിനെ തുടർന്നാണ് ഇരുവരും ഡിവോഴ്സ് വക്കിൽ എത്തി എന്ന വാർത്ത പരക്കുന്നത്.
ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചൻ. വാർത്തയുടെ സത്യം എന്തെന്നറിയാം. ഇത്തരം റിപ്പോർട്ടുകളെ എത്രത്തോളം ഗൗനിക്കേണ്ട ആവശ്യമുണ്ടെന്നും അറിയാം.
ഞങ്ങളുടെ ബന്ധത്തിൽ തീരുമാനമെടുക്കാൻ മൂന്നാമതൊരു ഘടകത്തെ അനുവദിക്കില്ല.ന്ധഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്നവൾക്കറിയാം. ഭാര്യ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു എന്നെനിക്കുമറിയാം,ന്ധ അഭിഷേക് പറഞ്ഞു.
അവരവരുടെ സൗകര്യത്തിന് ഓരോരുത്തർക്ക് കാര്യങ്ങൾ പടച്ചുവിടാമെങ്കിൽ അവർ അങ്ങനെ തന്നെ പൊയ്ക്കോട്ടെ. എല്ലാവരെയും എല്ലായിപ്പോഴും തൃപ്തിപ്പെടുത്താൻ സാധിച്ചെന്നു വരില്ല- അഭിഷേക് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ഇന്നും ബോളിവുഡ് പ്രേക്ഷകരുടെ ഇടയിൽ തിളങ്ങി നിൽക്കുന്നത് നടി ഐശ്വര്യ മാത്രമാണ്. നടി അഭിനയത്തിലേക്ക് വീണ്ടും സജീവമാകുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
വിവാഹത്തിന് ശേഷം താരം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു എ ദിൽ ഹായ് മുഷ്കിൽ. ചിത്രത്തിലെ താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവമാണ് താരത്തിന്റെ പുതിയ ചിത്രം.