ഐശ്വര്യ വളരെ സിംപിൾ ആയ വ്യക്തിയാണ്. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമാണ്. അവളുടെ അച്ഛൻ സിംപിൾ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഐശ്വര്യയെ പരിചയപ്പെടണം.
അച്ഛനേക്കാൾ നൂറിരട്ടി സിംപിൾ ആണ് മകൾ. എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസുണ്ട്. ആരുമായും വഴക്കിടില്ല. വളരെ പെട്ടെന്ന് സൗഹൃദത്തിലുമാകും.
എന്റെ മക്കൾക്ക് ഐശ്വര്യ നല്ല അമ്മയാണ്. മക്കളെ നല്ല രീതിയിലാണ് അവൾ വളർത്തുന്നത്. എന്റെ കരിയറിന് നല്ല സപ്പോർട്ടാണ് ഐശ്വര്യ നൽകുന്നത്. താരപുത്രിയാണെന്ന ജാഡയൊന്നും ഐശ്വര്യക്കില്ല. -ധനുഷ്