ധനുഷ് നായകനായ ജഗമേ തന്തിരം എന്ന തമിഴ് സിനിമയിൽ ഓഡീഷന് പോയപ്പോൾ കഥാപാത്രത്തെ കുറിച്ച് ഒരു വിശദീകരണം നൽകി. പാട്ട് പാടുന്നതാണ് ചെയ്യിപ്പിച്ചത്. എനിക്ക് പാടാൻ അറിയില്ല.
പിന്നെ തമിഴ്നാടല്ലെ… ആരും മനസിലാക്കാൻ പോകുന്നില്ലല്ലോ എന്ന് കരുതി വെണ്ണിലാ ചന്ദന കിണ്ണം എന്ന പാട്ട് പാടി. പാടി എന്നൊന്നും പറയാൻ പറ്റില്ല…
സത്യത്തിൽ പറയുകയായിരുന്നു. അവർക്ക് ആ പാട്ട് അറിയാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമയിൽ അവസരം ലഭിച്ചത്. പഴയ ആ ഒഡീഷന്റെ വീഡിയോ റിലീസ് ചെയ്യുമെന്ന് പറഞ്ഞ് അവർ എന്നെ ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ട്.
സിനിമയിലെ എന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ദൈവം എനിക്ക് എന്റെ വഴി സ്മൂത്ത് ആക്കി. സിനിമായാത്ര ദൈവം സഹായിച്ച് നല്ല അനുഭവമാണ്. -ഐശ്വര്യ ലക്ഷ്മി