ഒരു സിനിമയ്ക്കും അതിലെ ഒരു രംഗത്തിനും പോലും സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. ഞാൻ പറയുന്നത് സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാൻ കഴിയും എന്നാണ്.
സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുമുണ്ട്. സമൂഹത്തിൽനിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ട്. സിനിമയാണ് തെറ്റ് എന്ന് ഒറ്റയടിക്ക് പറയാൻ കഴിയില്ല.
സമൂഹത്തിൽ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയിൽ വരുന്നത്. അല്ലെങ്കിൽ അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്.
അതു കാണാൻ ആളില്ലെങ്കിൽ അധികം താമസിയാതെ അത് സിനിമയിൽനിന്നു അപ്രത്യക്ഷമാകും. മാറ്റങ്ങൾ തുടങ്ങേണ്ടത് സിനിമയിൽ മാത്രമല്ല, സമൂഹത്തിലും ഉണ്ടാകണം. –ഐശ്വര്യലക്ഷ്മി